തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തായാലും നേമത്തിന്റെ പ്രവര്‍ത്തന ചുമതല ആര്‍എസ്എസ് കുമ്മനം രാജശേഖരന് നല്‍കി. ഇത്തവണ നേമത്ത് കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫലം മറിച്ചാണെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം.
ആര്‍എസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും നേമത്തിന്റെ വികസനത്തിന് ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നും കുമ്മനം പ്രതികരിച്ചു. നേമത്തെ ജയവും തോല്‍വിയും ആ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധന്‍മാരടങ്ങുന്ന സമിതി രൂപീകരിച്ചു കഴിഞ്ഞു. അവരുമായുള്ള ചര്‍ച്ചകള്‍ നടന്നു. വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.