നേമത്ത് ഇത്തവണയും ബിജെപി വിജയിക്കുമെന്ന് കുമ്മനം

Kummanam rajasekharan

തിരുവനന്തപുരം: ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണയും ബിജെപിക്ക് തന്നെയാണ് വിജയമെന്ന് കുമ്മനം രാജശേഖരന്‍. കണക്കുകള്‍ പരിശോധിച്ചു, പ്രവര്‍ത്തകരോട് സംസാരിച്ചു. ഇതില്‍ നിന്ന് വിജയത്തെ കുറിച്ചുള്ള ആത്മവിശ്വാസം ആണ് കിട്ടുന്നത്.

വോട്ട് കച്ചവടം എന്ന് ആരോപിച്ചത് എല്‍ഡിഎഫ് യുഡിഎഫ് നിലപാടുകള്‍ കണ്ട് എടുത്ത നിഗമനം ആണ്. ഓരോരുത്തരുടേയും വോട്ട് കണക്ക് വിശദമായി പഠിച്ച ശേഷം വിശദമായി രണ്ട് മൂന്ന് ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാകുമെന്നും കുമ്മനം പ്രതികരിച്ചു.

ഒ രാജഗോപാലിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വളച്ചൊടിക്കപ്പെട്ടു. കെ മുരളീധരന്റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായത് ശരിയല്ലെന്നത് അടക്കം രാജഗോപാലിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നാണ് കുമ്മനം പറയുന്നത്. അക്രമത്തെ കുറിച്ച് അറിയില്ലെന്ന് രാജഗോപാല്‍ പറഞ്ഞത് നേമത്തെ കുറിച്ച് അറിയില്ലെന്ന് വരെ വ്യാഖ്യാനിക്കപ്പെട്ടെന്നും കുമ്മനം പറഞ്ഞു.

 

Top