തിരുവനന്തപുരം: തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന് തന്നെ തന്നെയും അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കം നടന്നു. പൊലീസും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നും കുമ്മനം പറഞ്ഞു.
സാധാരണ ഗതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അറിയിക്കുകയോ, വിശദീകരണം തേടുകയോ ചെയ്യാറുള്ള പൊലീസ് ഇവിടെ അത് ചെയ്തില്ല. പണം നല്‍കാന്‍ കമ്പനി ഉടമ തയ്യാറായിട്ടും ഒത്ത് തീര്‍പ്പിന് പരാതിക്കാരന്‍ തയ്യാറാവാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. വ്യക്തിഹത്യ ലക്ഷ്യം വച്ചുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കുമ്മനം വ്യക്തമാക്കി.