തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നെഹ്‌റു കുടുംബത്തിന് വെളിയില്‍ നിന്നുമൊരാള്‍ പ്രധാനമന്ത്രിയായത് അംഗീകരിക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി സ്ഥാനം നെഹ്‌റു കുടുംബത്തിന്റെ കുത്തകയാണെന്ന ചിന്തയാണ് കോണ്‍ഗ്രസിന്. പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് നീച പ്രവര്‍ത്തനമായാണ് കോണ്‍ഗ്രസ് കരുതുന്നത്. അതു കൊണ്ടാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മോദിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ അസ്വസ്ഥതരാക്കുന്നു. രാഹുലിന്റെ അനുമതിയോടെയാണ് ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.