തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
നൂറുകണക്കിന് പൊലീസുകാരുമായി വന്ന് ആരാധനാലയം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് കയ്യേറാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂര്‍ത്തും ആദ്യം അവസാനിപ്പിക്കണമെന്നും, സര്‍ക്കാരിന്റെ കയ്യിലുള്ള ക്ഷേത്രങ്ങള്‍ കെടുകാര്യസ്ഥതയും അവിശ്വാസികളുടെ ഇടപെടലും മൂലം ശിഥിലമാകുന്ന അവസ്ഥയിലാണെന്നും, ആദ്യം ആ സ്ഥിതി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കുമ്മനം കുറ്റപ്പെടുത്തി.