തിരുവനന്തപുരം: മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും, മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കം കൂട്ടുമെന്നും കുമ്മനം പറഞ്ഞു.
കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനംനൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നും, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണു മന്ത്രിസ്ഥാനമെന്നും ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്കു ചിറകു നല്‍കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം സമൂഹമാധ്യമത്തില്‍ കുറിച്ചു.