ന്യൂഡല്‍ഹി: കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന മോദിയുടെ മുന്നില്‍ അശ്ലീല ചേഷ്ട കാണിക്കണമെന്ന സ്റ്റാന്റപ്പ് കാമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് മറുപടിയുമായി ഗായകനും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ. കുനാല്‍ തന്റെ മാതാപിതാക്കളോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമോ എന്നും പിതാവ് അദ്ദേഹത്തിന്റെ പിതാവിനോട് ഇങ്ങനെയാണോ പെരുമാറുകയെന്നും ബാബുല്‍ സുപ്രിയോ ട്വിറ്ററലിലൂടെ ചോദിച്ചു.
”ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യമാണ് കാണിച്ചതെന്ന് ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുകയും സാമ്പത്തികനില തകരുകയും ചെയ്യുമ്പോള്‍ അടുത്തൊന്നും തെരഞ്ഞെടുപ്പ് വരാനില്ലെന്ന് അദ്ദേഹം തിരിച്ചറിയണം. ഇത്തരം കാര്യങ്ങള്‍ക്ക് പകരം നയങ്ങള്‍ പ്രക്യാപിക്കാനും കുനാല്‍ കമ്ര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
Do you show the middle finger to your Dad & Mum when u dont agree with them? Did your Dad practice showing his middle finger to his dad when he disagreed with him? Do your grandfather… ..
U put your family’s pedigree into disrepute when u use language like this ‘Kamra’??Reform https://t.co/lm6AzyANhe— Babul Supriyo (@SuPriyoBabul) March 22, 2020