പേമാരിയിലും മണ്ണിടിച്ചിലിലും കേരളജനത ഒന്നാകെ വലയുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി അവശ്യസാധനങ്ങളെത്തിക്കാന്‍ ആരംഭിച്ച കളക്ഷന്‍ സെന്ററുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ല. കഴിഞ്ഞ പ്രളയത്തില്‍ ഒരു അഭ്യര്‍ത്ഥനയുമില്ലാതെ തന്നെ നിരവധി സഹായഹസ്തങ്ങളാണ് ഒഴുകി എത്തിയത്. എന്നാല്‍ ഈ മഹാപ്രളയത്തില്‍ ഒരു സഹായപ്രവാഹം സംഭവിക്കുന്നില്ല. എന്നാലും കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാളും കാര്യക്ഷമമായ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തെ വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാടെങ്ങും കൈകോര്‍ത്തിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.
നിരവധി സെലിബ്രേറ്റികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇപ്പോഴിതാ കേരളത്തില്‍ മഴ ദുരിതം കൊണ്ടുവന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ബലിപെരുന്നാള്‍ ദിനത്തില്‍
വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ഥന.