കൊറോണക്കാലത്ത് ബാഡ്മിന്റന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് ചാക്കോച്ചന്റെ ഇസുക്കുട്ടന്‍

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞു പിറന്നത്. ഇപ്പോഴിതാ കാത്തിരുന്നു കിട്ടിയ കണ്‍മണിയുടെ ഒരു വയസ്സ് പിറന്നാളാഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.

ഈ കൊറോണക്കാലത്ത് ഇരുവരും വീട്ടിനുള്ളില്‍ കുഞ്ഞുമായി സമയം ചെലവഴിക്കുകയാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ എന്നായിരുന്നു അത്.

ഇപ്പോഴിതാ ഇസുക്കുട്ടന്റെ പുതിയ കളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കൊറോണക്കാലത്ത് വീട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുകയാണ് ചാക്കോച്ചന്റെ ഇസുക്കുട്ടന്‍.

കൊറോണക്കാലത്ത് വീട്ടിനുള്ളില്‍ കഴിയുമ്പോള്‍ അത് ഗെയിം ടൈമാക്കി മാറ്റുകയാണെന്നും ഇസുക്കുട്ടന്‍ ബാഡ്മിന്റന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയുമാണെന്നാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

അടുത്ത മാസമാണ് ഇസഹാക്കിന്റെ ഒന്നാം പിറന്നാളെത്തുന്നത്. കൊറോണക്കാലം കഴിഞ്ഞെത്തുന്നതിനാല്‍ പിറന്നാള്‍ ആഘോഷമായി തന്നെയാകും നടത്തുക എന്നാണ് ആരാധകര്‍ പറയുന്നത്.

നടന്‍ കുഞ്ചാക്കോ ബോബന്റെ ഇഷ്ട കായിക ഇനമാണ് ബാഡ്മിന്റണെന്ന് താരം വിവിധ അഭിമുഖങ്ങളില്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതേ താത്പര്യം തന്നെയാണ് ഇസുവിനെന്നും ചൂണ്ടിക്കാട്ടുകയാണ് ഇപ്പോള്‍ ആരാധകരും.

Top