കൊല്ലം: കുണ്ടറയില്‍ പത്തു വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നും പ്രതി വൈകാതെ അറസ്റ്റിലാവുമെന്നും പൊലീസ് വ്യക്തമാക്കി.
അമ്മയുടെയും പെണ്‍കുട്ടിയുടെ ചേച്ചിയുടെയും മൊഴികളാണ് പൊലീസിന് പ്രതിയുടെ സൂചന നല്‍കിയത്.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് പൊലീസിന് ബുദ്ധിമുട്ടുണ്ടായിരുന്നു.
കൊല്ലം സെഷന്‍സ് കോടതി തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പൊലീസുമായി സഹകരിക്കാന്‍ തുടങ്ങിയത്.