കൊല്ലം: കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ മരണം ഉറ്റബന്ധു പൊലീസ് കസ്റ്റഡിയില്‍. ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ക്രൂരമായ പീഡനത്തിനുശേഷമായിരുന്നു കുട്ടിയുടെ മരണം.
അതേസമയം പത്തുവയസുകാരി എഴുതിയതെന്നു പറയുന്ന കുറിപ്പ് പുറത്തായി. വീട്ടില്‍ സമാധാനമില്ല, ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലെ പരാമര്‍ശനം.
തീയതിയും ഒപ്പുമുള്ള കുറിപ്പില്‍ മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും എഴുതിയിട്ടുണ്ട്. പഴയലിപിയിലുള്ള അക്ഷരങ്ങളാണ് കുറിപ്പിലുള്ളത്.
കുട്ടിയുടെ ദുരൂഹമരണം അന്വേഷിച്ചതിലെ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുണ്ടറ സ്റ്റേഷന്‍ ഉപരോധിക്കുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തുണ്ട്. അതുവരെ സമരം തുടരുമെന്ന് കുണ്ടറ ഏരിയ സെക്രട്ടറി എസ്. എല്‍. സജുകുമാര്‍ പറഞ്ഞു.
കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നു.