kundara 14 year old boy death police report

raped

കൊല്ലം: കുണ്ടറയിലെ പതിന്നാലു വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് എസ്പി തള്ളി.

കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിനോട് വിശദമായ പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും റൂറല്‍ എസ്പി നിര്‍ദേശം നല്‍കി.

കുണ്ടറ കേസിലെ പ്രതി വിക്ടറിനെയോ മകനെയോ സംശയിക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. പരാതിക്കാരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നും എസ് പി ചൂണ്ടിക്കാട്ടി.

പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ റിപ്പോര്‍ട്ടിലില്ലെന്നും എസ് പി പറയുന്നു.

മരണം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Top