കൊല്ലം: കുണ്ടറയില്‍ പതിന്നാലു വയസ്സുകാരന്റെ ദുരൂഹമരണത്തില്‍ കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ പൊലീസ് ചോദ്യം ചെയ്തു.
ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
2010ല്‍ വിക്ടറും മകനും ചേര്‍ന്ന് പതിന്നാലുകാരനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
തുടക്കത്തില്‍ കേസ് അന്വേഷിച്ച സിഐ ഷാബുവിനെയും ചോദ്യം ചെയ്യും. കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട് ഷാബു സസ്‌പെന്‍ഷനിലാണ്.
അതേസമയം കുണ്ടറയില്‍ പീഡനത്തിനിരയായി പത്തുവയസുകാരി മരിച്ച കേസില്‍ അറസ്റ്റിലായ വിക്ടറിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന. പീഡനമറിഞ്ഞിട്ടും വിവരങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചതിനാണ് പ്രതി ചേര്‍ക്കാന്‍ പൊലീസ് ആലോചിക്കുന്നത്.
കൂടാതെ മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയുടെ നിര്‍ണായകമൊഴികള്‍ ലഭിച്ചതിനെ തുടര്‍ന്ന അന്വേഷണം മുത്തശിയിലേക്കും അമ്മയിലേക്കും നീളുന്നു. അമ്മയെയും മുത്തശ്ശിയെയും വീണ്ടും ചോദ്യം ചെയ്യും.