കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പ്രതിയായ വിക്ടര്‍ ഡാനിയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തിയ കുണ്ടറ സ്വദേശി വിക്ടറിനെ ഉച്ചയോടെയാകും കൊല്ലം കോടതിയില്‍ എത്തിക്കുക. പ്രതിയെ ജനങ്ങള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെറുമകളെ മൃഗീയ പീഡനത്തിരയാക്കിയിട്ടും കൂസലില്ലാതെ നിന്ന വിക്ടറിനെ എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഒരു വര്‍ഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്‌സാക്ഷി മൊഴിയുള്‍പ്പെടെ ശേഖരിച്ചായിരുന്നു പ്രതിയെ പൊതുസമൂഹത്തിന് മുന്നില്‍ ഹാജരാക്കിയത്.
മെഡിക്കല്‍ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ പ്രതിയെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ ചില നല്ലശ്രമങ്ങള്‍ താഴെത്തട്ടിലേ വീഴചകള്‍ക്കിടയിലും സഹായകരമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
സമാനമായ കുറ്റകൃത്യങ്ങളില്‍ പ്രതി വേറെയും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രകൃതിവിരുദ്ധപീഡത്തിന് രണ്ടു കേസ് കൂടി ഇയാള്‍ക്കതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.