കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ 2010ല്‍ 14കാരനെ കൊലപ്പെടുത്തിയെന്നു പരാതി.
വിക്ടറിന്റെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടിയെന്നാണ് വിവരം. കുട്ടിയുടെ അമ്മ ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഇയാള്‍ ബന്ധുവായ മറ്റൊരു കുട്ടിയേക്കൂടി പീഡിപ്പിച്ചെന്നും പൊലീസിനു പരാതി ലഭിച്ചു. ഈ രണ്ടു പരാതികളിന്മേലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ചയാണ് വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.