കൊല്ലം: കുണ്ടറയിലെ 14കാരെന്റ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ മകന്‍ പൊലീസ് കസ്റ്റഡിയില്‍.
പ്രതി വിക്ടറിന്റെ മകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് 14കാരെന്റ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.
കുണ്ടറയില്‍ 2010ല്‍ 14 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് ഗുരുതര
വീഴ്ചപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. 14കാരെന്റ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ അമ്മയും സഹോദരിയും പൊലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലീസ് തയാറായില്ല. കുണ്ടറ ബലാല്‍സംഘക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ സി.െഎ ഷാബുവാണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്.
കുണ്ടറ ബലാല്‍സംഘക്കേസിലെ പ്രതിയായ വിക്ടറും മകനും ചേര്‍ന്ന് കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊല്ലം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.