കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ വീണ്ടും സാവകാശം തേടിയേക്കും. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ രാവിലെ ഹാജരാകാനായിരുന്നു നിര്‍ദേശം.
ചന്ദ്രികയുടെ മറവില്‍ മറ്റ് ബിനാമി ഇടപാടുകള്‍ നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ ഇ.ഡി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ രണ്ടാം തിയ്യതി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനും നോട്ടീസ് നല്‍കി. വിദേശത്തായതിനാല്‍ എത്താനാവില്ലെന്ന് രേഖാമൂലം അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കലില്‍ തനിക്ക് പങ്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പക്ഷെ കെ ടി ജലീല്‍ ചില തെളിവുകള്‍ ഇ ഡിക്ക് മുമ്പില്‍ ഹാജരാക്കിയിരുന്നു അതില്‍ കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഭൂമിയിടപാടുകളും മറ്റ് രേഖകളുമായിരുന്നു സമര്‍പ്പിച്ചത്.