മലപ്പുറം: സ്‌കൂളുകളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഹിജാബ് ധരിക്കുന്നതും, ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണെന്നും അതില്‍ സംഘപരിവാര്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാള്‍ക്കും ഒരു തരത്തിലുള്ള പ്രയാസവും സൃഷ്ടിക്കാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വേഷവിധാനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സമീപനം അവരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുമുമ്പില്‍ വഴങ്ങാത്ത ആത്മധൈര്യമാണ് ഓരോ സമൂഹങ്ങള്‍ക്കുമുള്ളതെന്ന് സംഘപരിവാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണത്തിന്റെയും, വേഷത്തിന്റെയും പേര് പറഞ്ഞ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഹിജാബ് ധരിക്കുന്നതും, ധരിക്കാതിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാല്‍ ഹിജാബ് ധരിക്കുന്നത് വലിയ പാപമായി ചിത്രീകരിച്ചു കൊണ്ട് പൊതു ഇടങ്ങളില്‍ നിന്ന് അത്തരം സംസ്‌കാരത്തെ നിഷേധിക്കാനുള്ള ശ്രമമുണ്ടാകുന്നത് അപകടകരമായ അവസ്ഥയാണ്. അത് നമ്മുടെ സാംസ്‌ക്കാരിക, സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കുക. അതിന്റെ പേരില്‍ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും അപരവല്‍ക്കരിക്കാനും നടത്തുന്ന സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ സാധ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കര്‍ണാടകയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരുതായ്മകളോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഒരാള്‍ക്കും ഒരു തരത്തിലുള്ള പ്രയാസവും സൃഷ്ടിക്കാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വേഷവിധാനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സമീപനം അവരെ ഭയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുമുമ്പില്‍ വഴങ്ങാത്ത ആത്മധൈര്യമാണ് ഓരോ സമൂഹങ്ങള്‍ക്കുമുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ഭക്ഷണത്തിലും, വസ്ത്രത്തിലും വര്‍ഗീയ വിഷം കലര്‍ത്തി ഇന്ത്യയുടെ ബഹുസ്വരതയെ മലിനമാക്കുന്ന സംഘപരിവാരത്തിനെതിരെ ഇന്ത്യന്‍ ജനത ഒന്നിച്ചു നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.