തൃശൂര്‍ : സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് തുടങ്ങിയതാണ് സമുദായ സ്പര്‍ധയുണ്ടാക്കി മുതലെടുക്കാനുള്ള ചിലരുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുകയേ ഉള്ളുവെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
ഹര്‍ത്താലിന്റെ പേരില്‍ 900ല്‍ അധികം പേരാണ് മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിനും കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ചതിനും 153(എ) ചുമത്തി.