കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജാരാകാത്തതിനെ തുടര്‍ന്ന് കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് ആയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നില്ല. അതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
അതേസമയം,സാക്ഷി വിസ്താരവുമായി ബന്ധപ്പെട്ട് നടി ഗീതുമോഹന്‍ ദാസും,സംയുക്ത വര്‍മ്മയും കോടതിയില്‍ ഹാജരായിരുന്നു.
അതിനിടെ ദൃശ്യങ്ങള്‍ കേന്ദ്ര ലാബില്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ദിലീപ് വിചാരണാ കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലാബിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.