എല്‍ഡിഎഫിലേക്ക് ലീഗ് അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ജനകീയാസൂത്രണ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി വഹിച്ച പങ്ക് ചര്‍ച്ച ചെയ്യുന്ന തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുളള പ്രചാരണത്തിന് മറുപടിയുമായി മുസ്‌ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

മുസ്ലീംലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമേയില്ലെന്നും എല്‍ഡിഎഫിലേക്ക് ലീഗ് അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയേയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തോമസ് ഐസക്ക് പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നും നെഗറ്റീവ് ആയ നയം യുഡിഎഫ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും അഹമ്മദ് കുരിക്കളുടെ കാലം തൊട്ടുതന്നെ എല്ലാവരുമായി സഹകരിക്കുക എന്ന നയമാണ് മുന്നണിയ്‌ക്കെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

‘ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെക്കുറിച്ചല്ലല്ലോ. അദ്ദേഹം പറഞ്ഞത് ചരിത്രമല്ലേ? അതില്‍ ഉമ്മന്‍ചാണ്ടിയെപറ്റിയും മുനീറിനെപറ്റിയും അങ്ങനെ പലരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

 

Top