മലപ്പുറം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുവാനുള്ള കാരണം യു.ഡി.എഫ് പരിശോധിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന്റെ സ്വാധീന മേഖലകളിലെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിച്ചിട്ടുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചെങ്കിലും യു.ഡി.എഫിന് വേണ്ടി പ്രചാരണം നടത്താന്‍ സമയം കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തേണ്ടതാണെന്നും സുധീരനും ആവശ്യപ്പെട്ടിരുന്നു.