കോഴിക്കോട്: ഹരിത വിഷയത്തില്‍ നിലപാട് മാറ്റി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍മാരുടെത് അവസാനവാക്കാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ചര്‍ച്ചയുടെ വാതിലടഞ്ഞിട്ടില്ലെന്നും നീതി തേടിയെത്തുന്നവര്‍ക്ക് നീതി നല്‍കുന്നതാണ് ലീഗിന്റെ പാരമ്പര്യമെന്നും മുന്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ചര്‍ച്ച തുടരുമെന്നു കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹരിതയുടെ കാര്യത്തിലെടുത്ത തീരുമാനം പ്രവര്‍ത്തകസമിതി യോഗത്തില്‍ പുനപരിശോധിച്ചെക്കുമെന്ന ചര്‍ച്ച ശക്തമായത്.
ഇതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ അതൃപ്തി അറിയിച്ചതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പാണക്കാട് കുടുംബത്തിന്റെ തീരുമാനം അന്തിമമാണെന്ന പ്രസ്താവനയുമായി എത്തിയത്.