തിരൂര്‍: മലപ്പുറത്ത് വര്‍ഗീയധ്രുവീകരണമല്ല രാഷ്ട്രീയവോട്ടുകളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.
മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1.7 ലക്ഷമായി.
മലപ്പുറത്തും വേങ്ങരയിലും മഞ്ചേരിയിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായി.