കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. കൊവിഡാനന്തര മരണം കൊവിഡ് മൂലമല്ലെന്ന് അംഗീകരിക്കാനാവില്ല. മരണനിരക്ക് കുറച്ചു കാണിച്ച സര്‍ക്കാര്‍ സമൂഹത്തോട് മാപ്പു പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Top