കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ട്രെന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ആവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗും കോണ്‍ഗ്രസും നില മെച്ചപ്പെടുത്തുകയും യുഡിഎഫ് അധികാരത്തില്‍ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
110 സീറ്റ് നേടുമെന്നത് ഇടത് പക്ഷത്തിന്റെ കടങ്കഥയെന്നും തിരൂരങ്ങാടി വിജയിക്കുമെന്ന അവരുടെ കണക്കുകൂട്ടല്‍ അതിന്റെ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെയ് രണ്ടിലെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി തീരുമാനം എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആഹ്ലാദ പ്രകടനം വേണമെന്ന് ആരും വാശിപിടിക്കില്ല. കോടതി വിധിയും സര്‍വകകക്ഷി തീരുമാനത്തിനും ഒപ്പം നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.