കോഴിക്കോട്: മാറാട് കലാപം സംബന്ധിച്ച സി ബി ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
കലാപത്തിന് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അത് പുറത്തുവരണം. ഇതില്‍ രാഷ്ടീയം കാണേണ്ടതില്ല. പ്രതികളെ ശിക്ഷിക്കണമെന്നാണ് ലീഗിന്റെ നിലപാട്.
ഇക്കാര്യത്തില്‍ ഉറച്ച നിലപാണ് സര്‍ക്കാരും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാറാട് കലാപത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയും ദേശസുരക്ഷാ പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.