ഓട്ടം തുള്ളലിന്‍റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു

തിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ.

പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു.

നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണ്യനാണ് നമ്പ്യാർ.

അദ്ദേഹത്തിന്റെ ജീവിത കഥയുമായി ബന്ധമുള്ള അമ്പലപ്പുഴ രാജാവ്, മാര്‍ത്താണ്ഡ വര്‍മ, രാമയ്യന്‍ ദളവ, മാത്തൂര്‍ പണിക്കര്‍, പടയണി മൂപ്പന്‍, കുതിരപക്ഷി, മണക്കാടന്‍പള്ളി മേനോന്‍, ചെന്പകം തുടങ്ങിയ കഥാപാത്രങ്ങളും സിനിമയിൽ ഉൾപ്പെടുത്തും.

കാതിലോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത് എഴുത്തുകാരനും നാടകകൃത്തുമായ എം.സി.രാധാകൃഷ്ണനാണ്.

കനക ദുര്‍ഗ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ.രാജഗോപാലും മോഹന്‍ ശങ്കറുമാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രശേഖര മേനോന്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ജോയ് മാധവാണ്.

കെ.പി.നമ്പ്യാതിരിയാണ് ഛായാഗ്രാഹകന്‍. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന കാതിലോല തീയേറ്ററുകളിലെത്തിക്കുന്നത് ജാനകി സിനിമാക്സാണ്

കുഞ്ചൻ നമ്പ്യാരുടെ വേഷത്തിൽ വെള്ളിത്തിരയിൽ എത്തുന്നത് ആരാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

Top