‘ ഇവര്‍ തുണ്ടുകള്‍ മാത്രം കണ്ടു ശീലിച്ചവരാണ്’ ; മീശ വിവാദത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍

കൊച്ചി : സാഹിത്യത്തെ സാഹിത്യമായും സാങ്കല്‍പിക കഥാപാത്രങ്ങളെ അങ്ങിനെയും കാണാന്‍ കഴിയാത്തവരാണ് പുസ്തകങ്ങള്‍ കത്തിക്കാന്‍ നടക്കുന്നതെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ഇവര്‍ തുണ്ടുകള്‍ മാത്രം കണ്ടു ശീലിച്ചവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

നാടകക്കാര്‍ മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന മനുഷ്യരാണ്. അവര്‍ക്ക് സാധാരണക്കാരന്റെ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സിനിമാനടന്മാര്‍ ‘താരങ്ങ’ളാകുമ്പോള്‍ അവര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥകളോട് ഒരു പ്രതിബദ്ധതയുമില്ല. അതിനാല്‍ തന്നെ അവര്‍ സാമൂഹിക വിഷയങ്ങളില്‍ മൗനികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുണ്ടറ മുക്കടയില്‍ ‘നാടക്’ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Top