ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വന്‍കിടക്കാര്‍ക്ക് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്.
ജോര്‍ജ് മൈജോ, റോയല്‍ പ്ലാന്റേഷന്‍ കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജോര്‍ജ് മൈജോ കമ്പനിയോട് ജനുവരി ആദ്യവാരത്തിലും, റോയല്‍ പ്ലാന്റേഷന് ഫെബ്രുവരി ആദ്യവാരത്തിലും ഭൂരേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സി.പി.എം.കൗണ്‍സിലര്‍ ജോണ്‍ ജേക്കബാണ് റോയല്‍ പ്ലാന്റേഷന്‍ ഉടമസ്ഥന്‍.