തിരുവനന്തപുരം: നീല കുറിഞ്ഞി ഉദ്യാന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നതതലയോഗം വിളിച്ചു.
മൂന്നാറും കൊട്ടക്കമ്പൂരും സന്ദര്‍ശിച്ച മന്ത്രിതല സംഘത്തിലെ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ജനുവരി ആദ്യമായിരിക്കും നടക്കുക.
ഉദ്യാന പരിധിയില്‍ നിന്ന് യഥാര്‍ഥ പട്ടയമുള്ള ഭൂമി ഒഴിവാക്കണമെന്ന് റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്‌തേക്കും.
നേരത്തെ, ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും ഈ മേഖലയില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, വന്‍കിട കയ്യേറ്റങ്ങള്‍ മന്ത്രിതല സമിതി കാണാത്ത സാഹചര്യത്തില്‍ യുഡിഎഫ് സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.