മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ആറു മാസത്തിനുള്ളില്‍ കൈയേറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും, കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.
തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.