ചെന്നൈ: കോണ്‍ഗ്രസ് ദേശീയ വക്താവും അഭിനേത്രിയുമായ ഖുഷ്ബു ബിജെപിലേക്കെന്ന് അഭ്യൂഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഖുഷ്ബു നേരത്തെ ഇക്കാര്യം നിഷേധിച്ചിരുന്നു.
നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായത് ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെയാണ്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതില്‍ ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാര്‍ട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഹത്രസ് യുവതിക്കു നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഖുഷ്ബു പങ്കെടുത്തിരുന്നു.