വാഹനാപകടം സ്വന്തമായി ഉണ്ടാക്കിയ തിരക്കഥയാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. കഴിഞ്ഞ ദിവസം ഖുശ്ബുവിനു നേരെ ഉണ്ടായ അപകടം വ്യാജമാണെന്ന തരത്തില്‍ കാര്‍ട്ടൂണിസ്റ്റ് ബാല പ്രതികരിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഖുശ്ബു. ഖുശ്ബു മികച്ച നടിയാണെന്നതിന് തെളിവാണ് ഈ ഫോട്ടോയെന്നും ചില ചിത്രങ്ങളില്‍ ഖുശ്ബു പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നുവെന്നും മറ്റ് ചില ചിത്രങ്ങളില്‍ അവര്‍ മുന്‍സീറ്റിലാണെന്നുണാണ് ഇയാള്‍ പരാമര്‍ശിച്ചത്. ‘പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വരൂ. ഇതില്‍ നിരവധി പഴുതുകളുണ്ട്.’ എന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ഇതിന് ശക്തമായ മറുപടി നല്‍കുകയാണ് ഖുശ്ബു. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും വാഗ്വാദം നടന്നത്. ‘നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ കൃത്രിമമായ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങള്‍ ഭീരുവിനെപ്പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ.’- ഖുശ്ബു കുറിച്ചു. പിന്നിലെ സീറ്റിലും മുന്നിലെ സീറ്റിലും ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഖുശ്ബു നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. രണ്ടും രണ്ട് പേരാണെന്നായിരുന്നു നടിയുടെ മറുപടി. വിഡ്ഢി എന്നും വിഡ്ഢിയായിരിക്കുമെന്നും രണ്ട് ചിത്രത്തിലെയും തന്റെ വസ്ത്രങ്ങള്‍ ഒന്നാണെന്ന് തോന്നുന്നുണ്ടോയെന്നും ഖുശ്ബു ചോദിച്ചു. ഇനി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കണമെന്നും ഖുശ്ബു പരിഹസിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ച് നവംബര്‍ പതിനെട്ടിനാണ് നടിയുടെ വാഹനത്തിലേയ്ക്ക് ടാങ്കര്‍ ട്രക്ക് വന്നിടിച്ച് അപകടം സംഭവിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നടി സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്തിയിരുന്നില്ല.