തൃശൂര്‍: പ്രളയ ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമായി കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുക.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്ന് പൂര്‍ണമായും അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.
വരുന്ന 29 ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.
ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നത്.
റണ്‍വേയുടെയും അന്താരാഷ്ട്ര ടെര്‍മിനലിന്റേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ടെര്‍മിനല്‍ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്.
വെള്ളം കയറിയതുമൂലം ഏറ്റവും കൂടുതല്‍ നഷ്ടം വന്നിരിക്കുന്നത് ടെര്‍മിനല്‍ 3 യിലാണ്.