കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് വെച്ചാണ് കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ട ഉമ്മുക്കുല്‍സുവിനെ കണ്ടെത്തിയത്.

യുവതിയെ ജില്ലയിലെ വനിത സെല്ലിലേക്ക് മാറ്റി. കൗണ്‍സിംഗ് ഉള്‍പ്പെടെ നടത്തി അധികൃതര്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

ഇന്ന് രാവിലൊണ് അന്തേവാസികളായ ഉമ്മുക്കുല്‍സുവും ഷംസുദീനും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഇരുവരെയും അടുത്തിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇതിനു മുമ്പും ഇവിടെ സമാന സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികളുടെ എണ്ണമാവട്ടെ 469 ഉം. സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

Top