ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ വിവാദമാക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തെ വിവാദമാക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ആരും ചാടി വിഴേണ്ടെന്നും മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുത്തിയോട്ടം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ജയില്‍ ഡിജിപി ശ്രീലേഖ ബ്ലോഗിലിട്ട കുറിപ്പിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്. കുട്ടികള്‍ക്കെതിരേയുള്ള ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും കുറിപ്പില്‍ പറയുന്നു

Top