കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

kuthiyottam

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.ആചാരം ബാലാവകാശ ലംഘനമെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ, ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിജിപി ആര്‍. ശ്രീലേഖ രംഗത്തെത്തിയിരുന്നു. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഇത്തരം ചടങ്ങുകള്‍ നിര്‍ത്തലാക്കണമെന്നും കുട്ടികളുടെ അനുവാദമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചിരുന്നു.

ആറ്റുകാല്‍ ഉത്സവത്തിന്റെ അവസാന ദിവസം നടത്തുന്ന കുത്തിയോട്ടത്തില്‍ കുട്ടികളെ നിരത്തി നിര്‍ത്തി ശരീരത്തിലൂടെ ചൂട് കമ്പി കുത്തിയിറക്കുന്നതാണ് ചടങ്ങ്. ഇങ്ങനെയുണ്ടാകുന്ന മുറിവില്‍ ചാരം വാരി പൊത്തുകയാണ് സാധാരണ ചെയ്യുക.

Top