ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടനാട് മങ്കൊമ്പ് സ്വദേശിയായ ജോയപ്പന്റെ മൃതദേഹമാണ് ശരീരത്തില്‍ പൊളളലേറ്റ നിലയില്‍ കണ്ടെത്തിയത്. സൂര്യാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാള്‍ വയലിലെത്തിയതെന്നും, ഒരുമണിക്കൂറിലേറെ വയലിലൂടെ കൃഷി നോക്കി നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും, ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിക്കുകയുമായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.