ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ച് കളയാത്തത് ഉടമസ്ഥരുടെ വൃത്തികേടെന്ന് മന്ത്രി ജി സുധാകരന്‍. പാടശേഖരത്തിനു സമീപത്തെ പുറം ബണ്ടിനോട് ചേര്‍ന്നു കിടക്കുന്ന കുട്ടനാട്ടിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം.
മിക്ക മോട്ടോറുകളും വെള്ളത്തിനടിയിലായി. എന്നാല്‍, പുറത്തുനിന്നും മോട്ടോറുകളെത്തിച്ച് വെള്ളം വറ്റിക്കാമായിരുന്നു. പക്ഷേ, പാടശേഖര സമിതിയും പമ്പിംഗ് കോണ്‍ട്രാക്ടര്‍മാരും അത് ചെയ്തില്ല. ഇതിനെയാണ് ഡി സുനാകരന്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഉദ്യോഗസ്ഥരും പാടശേഖര സമിതിയും ചേര്‍ന്നുള്ള വൃത്തികേടാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. പാടശേഖര സമിതി ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.
വെള്ളം വറ്റിക്കാന്‍ തയ്യാറാകാത്ത പാടശേഖര സമിതിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍പ് നടന്ന വെള്ളപ്പൊക്ക സമയത്ത് ജില്ലാ കളക്ടര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല.
6 മുതല്‍ 7 ദിവസം വരെയൊക്കെ മോട്ടര്‍ വെച്ച് വെള്ളമടിച്ചാല്‍ മാത്രമേ രണ്ട് അടിയെങ്കിലും വെള്ളം കുറയൂ. ഒന്നരമാസമായിട്ടും പ്രളയജലമിറങ്ങാതെ ദുരിതക്കയത്തില്‍ മുങ്ങുകയാണ് കുട്ടനാട്. കൈനകരിയടക്കമുള്ള ഭൂരിഭാഗം പ്രദേശത്തും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളമിറങ്ങാത്തതിനാല്‍ മഹാശുചീകരണയജ്ഞവും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.