കുവൈറ്റ്: കുവൈറ്റില്‍ സ്വാതന്ത്ര്യവിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ പൊതു അവധി പ്രഖ്യാപിച്ചതോടെ വിമാന നിരക്ക് കുത്തനെ ഉയര്‍ത്തി. എല്ലാ സെക്ടറുകളിലേക്കും നിലവിലുള്ള നിരക്കുകള്‍ പത്തിരട്ടിയായി വര്‍ധിപ്പിച്ചു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍വ്വാധികം ശക്തമാക്കുന്നതിന് ആഭ്യന്തരമന്ത്രി ഷേഖ്ഖാലിദ് അല്‍ജറാഹ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി സ്വദേശികളും വിദേശികളും സുരക്ഷാ വിഭാഗത്തോട് സഹകരിക്കണമെന്നും, സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയദിനാഘോഷങ്ങളെ ബാധിക്കാത്ത തരത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങള്‍ക്കും ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിച്ചതായും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ മഹ്മുദ് അല്‍ദോസരി വ്യക്തമാക്കി.