കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം കണക്കാക്കാന്‍ പഠനം

kuwait

കുവൈറ്റ്: കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതവുമായി ബന്ധപ്പെട്ടു കൊണ്ട് മാന്‍പവര്‍ ആന്റ് ഗവണ്‍മന്റെ് റീസ്ട്രക്ചറിങ് പ്രോഗ്രാം പഠനം നടത്തുന്നതായി റിപ്പോര്‍ട്ട്. പഠന റിപ്പോര്‍ട്ട് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി മന്ത്രിസഭക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് മന്ത്രിസഭാ ഉത്തരവ് ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നാണ് സൂചന.

സ്വദേശികള്‍ക്ക് ഏറെ താല്‍പര്യമുള്ള തസ്തികകളില്‍ കൂടിയ നിരക്ക് നിശ്ചയിക്കുമ്പോള്‍ ചില തസ്തികകളില്‍ ഇത് ഒരുശതമാനം മാത്രമായി കുറയും. രാജ്യത്ത് സ്വദേശി അനുപാതം കൃത്യമായി പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കുള്ള പിഴ മൂന്നിരട്ടിയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ വേണ്ടത്ര സ്വദേശികളെ ജോലിക്ക് വെക്കാത്ത കമ്പനി ഒരു തൊഴിലാളിക്ക് 100 ദീനാര്‍ എന്നതോതില്‍ പിഴ കൊടുക്കണമെന്നാണ് നിയമം. ഇത് 300 ദീനാറായി ഉയര്‍ത്താനാണ് തീരുമാനം. പുതിയ ഉത്തരവ് ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു.

Top