കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് പത്ത് ശതമാനം അനധികൃത വിദേശികള്‍ മാത്രം

amnesty

കുവൈറ്റ്: രാജ്യത്ത് അനധികൃത വിദേശികളില്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് പത്ത് ശതമാനം മാത്രമെന്ന് ആഭ്യന്തര മന്ത്രാലയം. ഫ്രെബ്രുവരി 22ന് അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് കാലാവധി രണ്ടു മാസത്തേക്കു കൂടി വീണ്ടും നീട്ടി നല്‍കിയിട്ടുണ്ട്. എങ്കിലും ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നില്ലെന്നാണ് സുരക്ഷാ അധികൃതര്‍ പറയുന്നത്.

ഇതിനോടകം രാജ്യം വിട്ടത് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമാപ്പ് കാലാവധി അവസാനിച്ചാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വലിയ പിഴയും ശിക്ഷയും ലഭിക്കുന്നതാണ്.

Top