കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണിത്.ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ്.
ശമ്പള കുടിശിഖ അടക്കം കിട്ടാനുള്ളതിനാല്‍ കുവൈറ്റില്‍ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല.
കേന്ദ്രമന്ത്രി വി.കെ സിങ് കഴിഞ്ഞയിടെ കുവൈറ്റ് സന്ദര്‍ശിച്ചിരുന്നു. ശമ്പള കുടിശിഖ കിട്ടാതെ കുവൈറ്റില്‍ തുടരുന്ന ഇന്ത്യക്കാരടക്കം ഖറാഫി നാഷണല്‍ കമ്പനിയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രി കുവൈറ്റ് അധികാരികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ പിഴയില്‍ ഇളവ് നല്‍കണമെന്നും കുവൈറ്റ് മന്ത്രിയോട് വി.കെ സിങ് അഭ്യര്‍ത്ഥിച്ചിരുന്നു.