കുവൈറ്റില്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞെന്ന് പരിസ്ഥിതി അതോറിറ്റി

കുവൈറ്റ് : രാജ്യത്ത് അന്തരീക്ഷ മലിനീകരണം കുറവാണെന്നു പരിസ്ഥിതി അതോറിറ്റി. ശുദ്ധവായു ആണ് കുവൈത്തിലെ അന്തരീക്ഷത്തില്‍ ഉള്ളതെന്നും അതോറിറ്റിയിലെ പരിസ്ഥിതി ഡേറ്റാബേസ് വിഭാഗം മേധാവി നൂറ അല്‍ ബന്നായി അറിയിച്ചു. അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്നതിന് ഒരു പ്രധാന സ്റ്റേഷനും 16 സബ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

മലിനീകരണം നിശ്ചിതതോതു മറികടക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണു കുവൈത്തിലെ അന്തരീക്ഷത്തില്‍ മാലിന്യത്തിന്റെ തോതു കൂടുന്നത്.

വാഹനങ്ങളില്‍നിന്നുള്ള പുകമാലിന്യം നിരീക്ഷിക്കുന്നതിനും സംവിധാനങ്ങളുണ്ട്. തിരമാലയുടെ അപകടാവസ്ഥ നിരീക്ഷിക്കുന്നതിനു സമുദ്രത്തില്‍ ഡിവൈസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇയിടെ മത്സ്യം ചത്തൊടുങ്ങിയതു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും നൂറ പറഞ്ഞു.

Top