കുവൈറ്റില്‍ അഞ്ചുമാസത്തിനിടെപിടിയിലായത് നൂറോളം ഭിക്ഷക്കാര്‍

കുവൈറ്റ്: 2018 ല്‍ ഈ വര്‍ഷം അഞ്ചുമാസത്തിനിടെ ഭിക്ഷാടനത്തിനായി നൂറ് പേരെ പിടികൂടിയതായി മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.

താമസാനുമതി രേഖാ നിയമം ലംഘിച്ചതിന് ഈ അഞ്ചുമാസത്തിനിടെ 962 പേരെയാണ് പൊലീസ് പിടികൂടിയത്. തൊഴില്‍ നിയമ ലംഘനത്തിന് 431 പേര്‍ പിടിയിലായിട്ടുണ്ട്. 62 പേര്‍ ആശ്രീത വിസയില്‍ ഉള്ളവരാണ്. ഗാര്‍ഹിക തൊഴില്‍ വിസയിലുള്ള 446 പേരാണ് നിയമലംഘനത്തിന് പിടിയിലായിട്ടുള്ളത്.

Top