കുവൈറ്റ് സിറ്റി: കാമുകിയെ കാണാന്‍ രഹസ്യമായി ഹോട്ടലിലെത്തിയ കുവൈറ്റ് പൗരനായ യുവാവ് പൊലീസിന്റെ പിടിയിലായി.കൊറോണ വ്യാപന നിയന്ത്രങ്ങൾ കാരണം കാമുകിയെ കാണാൻ മറ്റൊരു മാർഗം ഇല്ലാത്തതിനാലാണ് വേഷം മാറി എത്തിയെതെന്നു ഇയാൾ പറഞ്ഞു.
ആളെ തിരിച്ചറിയാതിരിക്കാനായി സ്ത്രീകള്‍ ധരിക്കുന്ന അബായയും മുഖം മറയ്ക്കുന്ന നിഖാബും ധരിച്ചായിരുന്നു യുവാവ് ഹോട്ടലിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കാമുകനെ കാണാന്‍ കുവൈറ്റ് സ്വദേശിയായ യുവതി നഗരത്തിലെ ഹോട്ടലില്‍ മുറി എടുത്തിരിന്നു. സ്വന്തം പേര് നല്‍കാതെ മകന്റെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി.
കാമുകി ക്ഷണിച്ചത് പ്രകാരം അബായയും നിഖാബും ധരിച്ച് ഹോട്ടലിലെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടല്‍ അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതുപ്രകാരം ഹോട്ടലിലെത്തിയ പൊലീസ് യുവാവിനെയും യുവതിയെയും മുറിയില്‍ വച്ച് പിടികൂടുകയായിരുന്നു.
കാമുകിയെ കാണാന്‍ മറ്റ് വഴികളൊന്നും ഇല്ലാതെയാണ് സ്ത്രീ വേഷത്തില്‍ താന്‍ ഹോട്ടലിലെത്തിയതെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.