കുവൈറ്റ് സിറ്റി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ചെന്നൈയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 15നാണ് ആദ്യ സര്‍വീസ് തുടങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലേക്കും, അഹമ്മദാബാദിലേക്കും നവംബര്‍ മുതല്‍ നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. 40 കിലോ ബാഗേജ് വരെ അനുവദിക്കുമെന്നാണ് വിവരം. മൈക്കല്‍ സ്വാട്ടെക്, പി.എന്‍.ജെ കുമാര്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.