വഫ്രയില്‍ പക്ഷിപ്പനി തുടരുന്നു; ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ​ക്ഷി​ക​ളെ കൊ​ന്നു. ചി​ല ഫാ​മു​ക​ളി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യി​ൽ ​നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം എ​ത്തി​യാ​ണ്​ കൂ​ടു​ത​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ പ​ക്ഷി​ക​ളെ കൊ​ന്ന​ത്. വ​ഫ്ര​യി​ലെ ര​ണ്ട്​ ഫാ​മി​ക​ളി​ലെ പ​ക്ഷി​ക​ളെ​യാ​ണ്​ ന​ശി​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ​യും മ​റ്റു ഫാ​മു​ക​ളി​ലെ പ​ക്ഷി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രാ​ൻ നേ​രി​യ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന രോ​ഗ​മാ​ണ്​ പ​ക്ഷി​ക​ൾ​ക്ക്​ ബാ​ധി​ച്ച​ത്. ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ​ക്ഷി​ക​ളെ അ​റു​ത്ത്​ കൊ​ന്ന​ത്. സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ഫാം ​ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2019ൽ ​അ​ൽ​റാ​യി​യി​ലെ പ​ക്ഷി​മാ​ർ​ക്ക​റ്റി​ലും പ​ക്ഷി​ക​ളി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്ന് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 16,000 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. മാ​ർ​ക്ക​റ്റി​ലെ ​ ക​ട​ക്കാ​ർ​ക്കും 10,000 ദീ​നാ​ർ മു​ത​ൽ 20,000 ദീ​നാ​ർ വ​രെ ന​ഷ്​​ട​മു​ണ്ടാ​യി.

Top