കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാലു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 69 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.
ഇറാനില്‍ നിന്നെത്തിയ ഒരാള്‍ക്കും ഈജിപ്തില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും അസിര്‍ബൈജാനില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ക്യാബിനറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.